പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.പത്തനംതിട്ട...

ബിജിമോൾ വി സി

പ്രസിഡൻ്റ്

സ്റ്റാൻലി സാമുവേൽ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സിനി സജി കുര്യാക്കോസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വർഗ്ഗീസ് സ്റ്റീഫൻ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കലാദേവി പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

മനേഷ് എസ്സ് എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് ഇരവിപേരൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്‍റെ വിസ്തീർണ്ണം 18.64 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്‍റെ അതിരുകൾ - വടക്ക് - കല്ലൂപ്പാറ ഗ്രാമപഞ്ചതായത്ത് , പടിഞ്ഞാറ് – കുറ്റൂർ ഗ്രാമപഞ്ചായത്ത് , തെക്ക് – ചെങ്ങന്നൂർ മുൻസിപാലിറ്റി, കിഴക്ക് – കോയിപ്രം ഗ്രാമപഞ്ചായത്ത്.ആകെ ജനസംഖ്യ (2011) – 25172 ( പുരുഷൻ-11699   സ്ത്രീ- 13473)വാർഡുകൾ- 18 ,വില്ലേജ്- ഇരവിപേരൂർ ,നിയമസഭ മണ്ഡലം – ആറന്മുള ,ലോകസഭ മണ്ഡലം- പത്തനംതിട്ട

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സ്ഥലനാമ ചരിത്രം: ഇരവിപേരൂർ (ഇരവിപുരം), ഓതറ, തിരുവാമനപുരം, തുരുത്തി, വള്ളംകുളം എന്നീ സ്ഥലങ്ങൾക്ക് ആ പേര് വരാൻ ഇടയായ ഐതിഹ്യങ്ങളും ചരിത്രപരമായ കുടിയേറ്റങ്ങളും ഇതിൽ വ്യക്തമാക്കുന്നു. ആരാധനാലയങ്ങളും ആചാരങ്ങളും: ചരിത്രപ്രസിദ്ധമായ പുതുക്കുളങ്ങര പടയണി (ഭൈരവി കോലം), പൂരാടധർമ്മം, പുരാതനമായ ക്ഷേത്രങ്ങൾ, ക്രൈസ്തവ ദേവാലയങ്ങൾ (ക്നാനായ, മാർത്തോമ്മാ, ഓർത്തഡോക്സ്, സി.എസ്.ഐ തുടങ്ങിയവ), PRDS ആസ്ഥാനം, ശുഭാനന്ദാശ്രമം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.

കൂടുതൽ വായിക്കുക