ISO 9001-2015 Certified & Award winner of Prime Minister's award for excellence in Public Administration
വാർത്തകൾ

അപകടകരമായ വൃക്ഷങ്ങൾ വെട്ടിമാറ്റുന്നത്

         സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായി നിൽക്കുന്ന മരങ്ങൾ/ ചില്ലകൾ കാലവർഷക്കെടുതിയിൽ മറിഞ്ഞുവീണ് വ്യക്തികളുടെ ജീവനോ, സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാൻ പ്രസ്തുത മരങ്ങളുടെ ഉടമസ്ഥർ മുൻകൂട്ടി സ്വന്തം ഉത്തരവാദിത്വത്തിലും ചിലവിലും മരങ്ങൾ മുറിച്ചുമാറ്റി അപകട സാധ്യത ഒഴിവാക്കേണ്ടതാണ്. പ്രസ്തുത മരങ്ങൾ മുറിച്ചു മാറ്റാത്ത പക്ഷം മരം/ചില്ല വീണ് ഉണ്ടാകുന്ന സകലമാന കഷ്ട നഷ്ടങ്ങൾക്ക് ഉത്തരവാദി  ദുരന്തനിവാരണ നിയമം 2005 സെക്ഷൻ 30(2)(v) പ്രകാരം മരങ്ങളുടെ ഉടമസ്ഥൻ മാത്രമായിരിക്കും. നേരിട്ട് മുറിച്ച് മാറ്റിയില്ലെങ്കിൽ ചെലവാകുന്ന തുകയും പിഴയും ഗ്രാമപഞ്ചായത്ത് ഉടമസ്ഥനിൽ നിന്ന് ഈടാക്കുന്നതായിരിക്കും. കൂടാതെ ബഹു കേരള ഹൈക്കോടതിയുടെ WP(C)- No-32757/2022 പ്രകാരം,യഥാസമയം പരിപാലിക്കാതെ കാടുകയറികിടക്കുന്ന സ്വകാര്യ പറമ്പുകൾ ഉടമസ്ഥർ തന്നെ വൃത്തിയാക്കേണ്ടതുമാണ് എന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിക്കുന്നു.