ISO 9001-2015 Certified & Award winner of Prime Minister's award for excellence in Public Administration
മഴക്കാലപൂർവ്വശുചീകരണം

May 30, 2026

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പ് ഗ്രാമത്തിലെ തോടുകൾ, ഓടകൾ, കാനകൾ, പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിക്കുന്നത് ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. മഴവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാതിരിക്കാനും വെള്ളക്കെട്ട്, കൊതുക്‌ജന്യ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവ ഒഴിവാക്കാനും മുൻകരുതൽ നടപടികൾ അനിവാര്യമാണ്.

പഞ്ചായത്ത് ജനപങ്കാളിത്തത്തോടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ശുചിത്വമുള്ളതും സുരക്ഷിതവുമായ ഗ്രാമാന്തരീക്ഷം സൃഷ്ടിക്കുവാൻ പ്രതിജ്ഞാബദ്ധവുമാണ്. വീടുകളിലെയും പൊതുസ്ഥലങ്ങളിലെയും മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്ത് ശുചിത്വ പ്രവർത്തനങ്ങളിൽ എല്ലാവരും പങ്കാളികളാകണമെന്ന് അഭ്യർഥിക്കുന്നു.

"ശുചിത്വം നമ്മുടെ ഉത്തരവാദിത്തം; ആരോഗ്യം നമ്മുടെ സമ്പത്ത്."
"മഴയെ വരവേൽക്കാം, ശുചിത്വ ഗ്രാമം സൃഷ്ടിക്കാം."

മഴക്കാലപൂർവ്വശുചീകരണം